നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി 26 വരെ.📢...
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ* നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. *നിലവിൽ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്.
https://t.me/Keralauniversity
20,000 രൂപയാണ് സ്കോളർഷിപ്പ്. അപേക്ഷകർ യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര- ബിരുദ കോഴ്സുകൾക്കോ പ്രൊഫഷണൽ കോഴ്സുകൾക്കോ 2021-22 അധ്യയന വർഷം പ്രവേശനം നേടിയവരായിരിക്കണം. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച റഗുലർ കോഴ്സുകൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം.*ഒറ്റത്തവണയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്. http://www.scholarship.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി:ഫെബ്രുവരി 26.
വിശദവിവരങ്ങൾക്ക്: 0471-2770528, 2770500
ടോൾ ഫ്രീ :1800 425 3939
വിദേശത്തു നിന്നും 00918802012345 എന്ന നമ്പരിൽ മിസ്ഡ്കോൾ സേവനവും ലഭ്യമാണ്.
University News group:
https://t.me/Keralauniversitynews


3 അഭിപ്രായങ്ങള്‍
Visit the website for details
മറുപടിഇല്ലാതാക്കൂGulfill ninn kidann marichu poya alughalude makkalk apeshikkamo
മറുപടിഇല്ലാതാക്കൂപറ്റും എന്ന് തോന്നുന്നു ബ്രോ. കുറഞ്ഞത് രണ്ടു വർഷം പ്രവാസി അയിരുന്നവർക്ക് annnu...
ഇല്ലാതാക്കൂഅവസാനം ഉള്ള നോർക്ക helpdeskil വിളിക്കുക ബ്രോ