സർവ്വകലാശാല മെറിറ്റ് സ്കോളർഷിപ്പ് 2021 - 2022 അപേക്ഷ ക്ഷണിക്കുന്നു
കേരളസർവകലാശാല 2021 - 2022 അദ്ധ്യയന വർഷത്തെ യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പി നുളള അപേക്ഷകൾ ക്ഷണിക്കുന്നു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, അഫിലിയേ റ്റഡ് കോളേജുകൾ, യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ്, കാര്യവട്ടം എന്നിവിടങ്ങളിൽ 2021 2022 അദ്ധ്യയവവർഷം വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥി കൾക്ക് അപേക്ഷിക്കാം. ഓട്ടോണോമസ് കോളേജുകളുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.
കോളേജ്/ഡിപ്പാർട്ട്മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുള്ള അപേക്ഷയും യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 15 വിശദവിവരങ്ങൾക്ക് (അപേക്ഷാഫോം, മെറിറ്റ് സ്കോളർഷിപ്പിനുള്ള നിയമാവലി) സർവകലാശാല വെബ്സൈറ്റ് സന്ദർശി ക്കുക.....

0 അഭിപ്രായങ്ങള്‍