എസ്.ടി പ്രൊമോട്ടര്‍ കൂടിക്കാഴ്ച : 19, 20, 21 തിയതികളില്‍
എസ്.ടി പ്രൊമോട്ടര്‍, ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട അഗളി,പുതുര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 19, 20, 21 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, ജാതി വരുമാനം, മുന്‍ പരിചയ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ സഹിതം കൂടിക്കാഴ്ചക്ക് എത്തണം.ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് www. stdd.kerala.gov.in, www. cmdkerala.net ല്‍ ലഭിക്കും. ഫോണ്‍ : ഐ.റ്റി.ഡി.പി – 7907958298, 04924 254382, ടി.ഇ.ഒ അഗളി – 9498070303, ടി. ഇ.ഒ ഷോളയൂര്‍ – 9496070304, ടി. ഇ.ഒ പുതുര്‍- 9498070365
അധ്യാപക നിയമനം
തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി, അറബിക് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, പ്രവര്‍ത്തി പരിചയം, വിദ്യാഭ്യാസയോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അറബിക് വിഭാഗത്തില്‍ ഏപ്രില്‍ 13 ന് രാവിലെ 10 നും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ഹിന്ദി വിഭാഗത്തിലും അഭിമുഖം നടത്തും.
അപേക്ഷ ക്ഷണിച്ചു
ആരോഗ്യകേരളം ഇടുക്കിയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
1.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – ഏതെങ്കിലും വിഷയത്തില്‍ അംഗീ കൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡി.സി.എ / പി.ജി.ഡി.സി.എ അല്ലെങ്കില്‍ പ്ലസ് ടു തലത്തിലോ ബിരുദ തലത്തിലോ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം, കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
മെഡിക്കല്‍ ആഫീസര്‍ – എം.ബി.ബി.എസ്. റ്റി.സി.എം.സി രജിസ്ട്രേഷന്‍, കോവിഡ് ബ്രിഗേഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
3.ട്യൂബര്‍ക്യുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ (റ്റി.ബി- എച്ച്.വി) – സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ പ്ലസ്ടുവിന് സയന്‍സ് വിഷയമായി പഠിച്ചിരിക്കണം/എം.പി.ഡബ്ല്യു/എല്‍.എച്ച്.വി/ എ.എന്‍.എം/ ഹെല്‍ത്ത് വര്‍ക്കര്‍ എന്നിവയില്‍ പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഹയര്‍ കോഴ്സ് ഇന്‍ ഹെല്‍ത്ത് എഡ്യു ക്കേഷന്‍/കൗണ്‍സലിംഗ് അല്ലെങ്കില്‍ അംഗീകൃത ട്യൂബര്‍ക്യുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ കോഴ്സ് , രണ്ടുമാസത്തില്‍ കുറയാത്ത കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് , എം.പി.ഡബ്ല്യു ട്രെയിനിംഗ് കോഴ്സ് അല്ലെങ്കില്‍ അംഗീകൃത സാനിറ്ററി ഇന്‍സ്പെക്ടേഴ്സ് കോഴ്സ് അഭികാമ്യം.
4.സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (എം.ഡി (പീഡിയാട്രിക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ അനസ്തേഷ്യ, ഡെര്‍മറ്റോളജിസ്റ്റ്), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഏപ്രില്‍ 18 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www. arogyakeralam.gov.in ഫോണ്‍ 04862-232221
വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തിക ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 12 ന് രാവിലെ 11.00 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ മെക്കാനിക്കല്‍ ട്രേഡിലുള്ള എഞ്ചിനിയറിംഗ് ബിരുദം ആണ് യോഗ്യത. യോഗ്യതാ പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുന്നത്.
കരാർ നിയമനം: 22 വരെ അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്‌വർക്ക് എൻജിനിയർ, നെറ്റ്‌വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: www. cmdkerala.net. അപേക്ഷ 22 വരെ സ്വീകരിക്കും.
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം
ആലപ്പുഴ: വെളിയനാട് ബ്ലോക്കില്‍ ആര്‍.കെ.ഐ- ഇ.ഡി.പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.
പ്രായം 25നും 45നും മധ്യേ. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടൂ. വെളിയനാട് ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ 16ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
ജില്ലാ ശുചിത്വമിഷൻ ഓഫീസുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവരും സയൻസ് ബിരുദധാരികളോ സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അപേക്ഷിക്കുന്നവർ 39300-83000 എന്ന ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുള്ളവരുമാകണം. പബ്ലിക് റിലേഷൻ, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, എം.എസ്.ഡബ്ല്യൂ എന്നിവയിലേതെങ്കിലും അധിക യോഗ്യത ഉള്ളവർക്ക് മുൻഗണന.
താല്പര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 20ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, മൂന്നാംനില റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www. sanitation.kerala.gov.in.

0 അഭിപ്രായങ്ങള്‍