Calicut University CUCAT for PG admission Started

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം. എസ്സി. ഹെൽത്ത് ആൻഡ് യോഗ തെറാപ്പി, എം. എസ്സി ഫൊറൻസിക് സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശനപരീക്ഷയ്ക്ക് (CUCAT) 26 വരെ ഓൺലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും.

ബി.പി.എഡ്./ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അവസാന സെമസ്റ്റർ/വർഷ ബിരുദ വിദ്യാർഥികൾക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ്ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 550 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 240 രൂപയുമാണ് (എൽ.എൽ.എം. പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 350 രൂപയും) അപേക്ഷാഫീസ്. വിജ്ഞാപനം ചെയ്ത പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കും പ്രവേശനപരീക്ഷാ റാങ്ക് ലിസ്റ്റിൽനിന്ന് മാത്രമായിരിക്കും പ്രവേശനം. പ്രവേശനപരീക്ഷ മേയ് 21, 22 തീയതികളിൽ. വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും മറ്റ് വിശദവിവരങ്ങൾക്കും വെബ്സൈറ്റ് (admission.uoc.ac.in) സന്ദർശിക്കുക. ഫോൺ: 0494 2407016, 2407017.

തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും. പ്രവേശനപരീക്ഷ മേയ് 21, 22 തീയതികളില്‍.

0 അഭിപ്രായങ്ങള്‍