മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. – ഫിനാൻസ് ആന്റ് ടാക്‌സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര – ബിരുദ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും ഓൺലൈനായി നടത്തുന്ന കോഴ്‌സ് യു.ജി.സി. അംഗീകാരമുള്ളതാണ്. ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുളള വിദ്യാർത്ഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം. ജോലി ചെയ്യുന്നവർക്കും റെഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താൽപര്യമുളളവർക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്. ബി.കോം. / ബി.ബി.എ. / ബി.ബി.എം. തുടങ്ങിയ മഹാത്മാഗാന്ധി സർവ്വകലാശാല അംഗീകരിച്ച തതുല്യ കോഴ്‌സുകളിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. 2022 ഏപ്രിൽ 10 നകം പാസ്സാകുന്നവർക്കും അപേക്ഷിക്കാം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 18000 രൂപയും മൊത്തമായി 72000 രൂപയും വിദേശ വിദ്യാർത്ഥികൾക്ക് സെമസ്റ്ററിന് 325 ഡോളറും മൊത്തമായി 1300 ഡോളറും ആണ് കോഴ്‌സ് ഫീസ്. താൽപര്യമുള്ളവർക്ക് www. mguonline.ac എന്ന വബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് നടത്തുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. പോളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് / പൊളിറ്റിക്‌സ്, ഹ്യൂമൻ റൈറ്റ്‌സ്, പബ്ലിക് പോളിസി ആന്റ് ഗവേർണൻസ് (2020, 2021 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 31 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ നാല് വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2021 സെപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (മോഡൽ III – ന്യു ജനറേഷൻ) ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.പി.ഇ., ബി.ടി.ടി.എം (2013-2016 അഡ്മിഷൻ – റി-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 സെപ്റ്റംബറിൽ നടന്ന ഒന്ന്, രണ്ട് വർഷ ബി.ഫാം (പുതിയ സ്‌കീം – 2016 അഡ്മിഷൻ – സപ്ലിമെന്ററി / പഴയ സ്‌കീം 2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പഴയ സ്‌കീം വിദ്യാർത്ഥികളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 370 രൂപ ഫിസ് സഹിതം മാർച്ച് 29 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ പുതിയ സ്‌കീം / പഴയ സ്‌കീം വിദ്യാർത്ഥികൾക്ക് 160 രൂപയാണ്. ഫിസ് സഹിതമുള്ള അപേക്ഷ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 29.
0 അഭിപ്രായങ്ങള്‍