Kerala University News കേരള സർവ്വകലാശാല വാർത്തകൾ
പരീക്ഷാഫലം
കേരള സർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ്, ബോട്ടണി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധ നയ്ക്ക് മാർച്ച് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
കേരള സർവകലാശാല 2022 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ
ട്രാൻസ്ലേഷൻ സ്റ്റഡീസ് പരീക്ഷയുടെ വൈവ വോസി മാർച്ച് 28 ന് കാര്യവട്ടം ക്യാമ്പസിലെ
സെന്റർ ഫോർ ട്രാൻസ്ലേഷൻ ആന്റ് ട്രാൻസ്ലേഷൻ സ്റ്റഡീസിൽ വച്ച് നടത്തുന്നതാണ്.
ടൈംടേബിൾ
കേരള സർവകലാശാല വിദൂര വിദ്യാഭ്യാസകേന്ദ്രം 2022 ഏപ്രിൽ 2, 20 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം റെഗുലർ (2020 അഡ്മി ഷൻ), ഇംപൂവ്മെന്റ് (2019 അഡ്മിഷൻ), സപ്ലിമെന്ററി (2017, 2018 & 2019 അഡ്മിഷൻ പരീക്ഷ കളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

0 അഭിപ്രായങ്ങള്‍