അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് 22ന് കോന്നി എൻ.എസ്എസ് ശ്രീദുർഗ ഓഡിറ്റോറിയത്തിൽ തൊഴിൽ മേള സംഘടിപ്പിക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എംഎൽഎ തൊഴിൽ മേള ഉദ്ഘാടനം ചെയ്യും.
തൊഴിൽ മേളയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.
പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്ക് http://www.ksycjobs.kerala. gov.in എന്ന വെബ്സൈറ്റ് മുഖേന നേരിട്ട് തൊഴിൽ മേളയിൽ അപേക്ഷിക്കാം. ഫോൺ: 0471 2308630, 7907565474.

0 അഭിപ്രായങ്ങള്‍